തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 2018 മുതല്‍ കാണാതായ ജസ്ന മരിയ ജെയിംസിനെ മംഗ്ലൂരിലെ ഇസ്ലാമിക മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സോഷ്യല്‍ മീഡയയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.
ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ നേരത്തെ കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ ജസ്ന ഇപ്പോഴെവിടെയെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. പൊലീസില്‍ നിന്നും വിരമിച്ച പത്തനം തിട്ട എസ്പി കെ.ജി. സൈമണായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം ജസ്ന എവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
2018 മാര്‍ച്ച് 28ന് രാവിലെ 9.30ഓടെയാണ് ജസ്ന കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. ബന്ധുവീട്ടില്‍ പോവുകയാണെന്നാണ് ജസ്ന അയല്‍ക്കാരോട് പറഞ്ഞത്. പക്ഷെ അവര്‍ ബന്ധുവീട്ടില്‍ എത്തിയില്ല. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ച് തുടങ്ങിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.
20 വയസ്സായ ഒരു പെണ്‍കുട്ടി മാംഗ്ലൂരിലെ ഇസ്ലാമിക സെമിനാരിയില്‍ എത്തിയെന്ന വാര്‍ത്ത നിരവധി ചോദ്യങ്ങളുണര്‍ത്തിയിരുന്നു. ഈ പ്രത്യേക കേസിലെത്തുമ്പോള്‍ പുറത്തുനിന്നുള്ള ഒരു സമ്മര്‍ദ്ദത്തിന് പൊലീസ് വഴങ്ങുകയാണോ എന്ന് പൊതുജനത്തിലും സംശയം ജനിപ്പിച്ചിരുന്നു.
അപ്രത്യക്ഷയാവുന്ന നാളുകളില്‍ ജസ്ന കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമെനിക് കോളെജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ജസ്ന ഗര്‍ഭിണിയാണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്ന രീതിയില്‍ ജസ്ന പ്രശ്നത്തെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ ഇടതുപക്ഷസര്‍ക്കാരും വെട്ടിലായി. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഇസ്ലാമിക വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുകയാണിപ്പോള്‍.
ഈടിയെ ചില ക്രിസ്തീയ വിഭാഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയാകുന്നതായി ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: