തൃശൂര്‍: ഒളകരയില്‍ ആദിവാസികള്‍ക്ക് വനഭൂമി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു.ഒളകര മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. പീച്ചി , വാഴാനി വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന ഒളകര ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടം 25 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചീഫ് വിപ്പ് കെ രാജന്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വി. സജു, ഉത്തരമേഖല വന്യ ജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റര്‍ സുരേന്ദ്രകുമാര്‍, ഒളകര ഊര് മൂപ്പത്തി മാധവി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: