മറയൂര്‍: വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച ലഹരിപാദാര്ത്ഥങ്ങളുമായി രണ്ട് പേര് പിടിയില്‍. കൊല്ലം കൊട്ടാരക്കര പനവേലി സ്വദേശി ജിനു ഷാജി(24), കൂത്തുകുളങ്ങര കുന്നിക്കല്‍ പറമ്പില്‍ അഖില്‍(24) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് സമീപം എക്സൈസ് അധികൃര്‍ ക്രിസ്തുമസ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിവന്ന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. ഇവരില്‍ നിന്നും 557 മില്ലി ഗ്രാം എല്‍എസ്ഡി സ്റ്റാംപ്, 2.247 ഗ്രാം എംഡിഎംഎ, 100 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി.
പ്രതികളെ ചോദ്യം ചെയ്തതില്‍ കാന്തല്ലൂര്‍, മറയൂര്‍ മേഖലകളില്‍ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് വില്പന നടത്താനായി ബാംഗ്ലൂരില്‍ നിന്നും എത്തിച്ചതാണെന്ന് മൊഴി നല്കിയിട്ടുള്ളതായും ഇവയ്ക്ക് രണ്ടര ലക്ഷം രൂപയോളം വിപണി മൂല്യം ഉള്ളതായും മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി. രഞ്ചിത്ത്കുമാര്‍ പറഞ്ഞു.
പ്രതികളില്‍ നിന്നും ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നവരെ സംബന്ധിച്ചും മറ്റും കൂടുതല്‍ അന്വഷണം നടത്തിവരുന്നതായും ഇദ്ദേഹം പറഞ്ഞു.
ഓഫീസര്‍മാരായ കെ.പി. ബിനുമോന്, എ.സി. നെബു, കെ.പി. ഉണ്ണികൃഷ്ണന്, എസ്.എസ്. അനില്‍, എസ്. പ്രബിന്, പി. ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: