തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും. കുടിശ്ശിക തീര്‍ക്കാത്തവരുടെ വൈദ്യുതി വിഛേദിക്കും. അദാലത്തിലും എത്താത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി വാട്ടര്‍ അതോറിറ്റിയും.
ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. ഇതിലും വീഴ്ചവരുത്തിയവരുടെ വൈദ്യുതി വിച്ഛേദിക്കാനാണ് നിര്‍ദ്ദേശം. വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കണമെന്ന് കാട്ടി നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് ചിലര്‍ ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്‌ക്കാന്‍ അനുമതിയും നല്‍കി. എന്നാല്‍ നോട്ടിസ് പൂര്‍ണമായും അവഗണിച്ചവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് തീരുമാനം. അതേസമയം സിനിമാശാലകള്‍ക്ക് ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഏകദേശം 700 കോടിയോളം ബോര്‍ഡിന് ലഭിക്കാനുണ്ടെന്നാണ് കണക്ക്. ആദ്യം വന്‍കിടക്കാരെ പിടികൂടാനാണ് ലക്ഷ്യം. കമ്മ്യൂണിറ്റി ഹാളുകള്‍, ചെറുകിട വ്യവസായങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവരും കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളിലേക്ക് നീങ്ങുമ്പോള്‍ അവരുടെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുന്നത് അനുസരിച്ച് സമയം കൂട്ടി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ ബില്ലുകള്‍ അടയ്‌ക്കാന്‍ അദാലത്തുകള്‍ നടത്തുന്നുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികവും ബില്‍ അടയ്‌ക്കുന്നവരാണ്. എന്നാല്‍ അദാലത്തില്‍ എത്താത്തവരും ഉണ്ട്. അത്തരം കുടിശ്ശികക്കാര്‍ക്കെതിരെ ആകും ആദ്യനടപടി. ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാത്തിനാല്‍ അത്തരക്കാര്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: