കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കസ്റ്റംസ് നേരത്തേ തേടിയിരുന്നു. തുടര്‍ നടപടി എന്ന നിലയിലാണ് ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നുവെന്നതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളാണ് പ്രോട്ടോക്കോള്‍ ഓഫിസറോട് നേരത്തേ കസ്റ്റംസ് തേടിയിരുന്നത്.
നേരിട്ടെത്തി നോട്ടിസ് നല്‍കിയാണ് കസ്റ്റംസ് പ്രോട്ടോക്കോള്‍ ഓഫിസറോട് ഇക്കാര്യം ചോദിച്ചത്. തുടര്‍ന്ന് നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നുവെന്ന വിവരം കസ്റ്റംസിന് കൈമാറിയിരുന്നു. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ജി ഹരികൃഷ്ണന് തന്നെയാണ് അന്ന് നേരിട്ടെത്തി കസ്റ്റംസിന് ഇക്കാര്യങ്ങള്‍ കൈമാറിയത്.
പിന്നാലെയാണ് ജനുവരി അഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി അഞ്ചിന് കൊച്ചിയില്‍ ഹാജരാന്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് വാഹനവും അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് പ്രോട്ടോക്കോള്‍ ഓഫിസര്‍ പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: