തിരുവനന്തപുരം: എണ്പത്തെട്ടാമത് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ മഹാസമാധിയില്‍ നടന്ന പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍ ധര്‍മപതാക ഉയര്‍ത്തി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു.
ധര്‍മ സംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി അവ്യയാനന്ദ, ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ജനേഷ് കൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ നില നില്ക്കുന്നതിനാല് ഓണ്‍ലൈന്‍ വഴിയാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. തീര്‍ഥാടകരെ വെര്‍ച്വല്‍ സംവിധാനം വഴിയാണ് ശിവഗിരിയിലേക്ക് കടത്തി വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: