പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനും മാതൃകയായി പന്തളം നഗരസഭയ്ക്ക് വനിതാ സാരഥികളെ സമ്മാനിച്ച് ബിജെപി. ജനറല്‍ വിഭാഗത്തില്‍ പെട്ട അധ്യക്ഷസ്ഥാനത്ത് പട്ടികജാതി വനിതയെ നിയോഗിച്ചാണ് യഥാര്‍ത്ഥ നവോത്ഥാനം എന്താണെന്ന് ബിജെപി തെളിയിച്ചത് ഉപാധ്യക്ഷ പദവിയും വനിതയ്ക്ക് നല്കി.
അയ്യപ്പന്റെ നാടിന്റെ ഭരണ സാരഥ്യം ‘ശബരി’യുടെ പിന് മുറക്കാരിയെ ഏല്പിച്ച ബിജെപിയുടെ നീക്കം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലും സജീവ ചര്‍ച്ചയായി.പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം
അയ്യപ്പന്റെ നാടിനെ നയിക്കാന്‍ മാളികപ്പുറത്തെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീ സമത്വം, വാക്കുകളിലും പ്രസംഗങ്ങളിലും അല്ല പ്രവര്‍ത്തിയില്‍ ആണ് നവോത്ഥാനവും സമത്വവും വേണ്ടത എന്ന് ബിജെപി തെളിയിച്ചു.
ബിജെപിയിലെ സുശീല സന്തോഷ് ആണ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
33 അംഗ കൗണ്‍സിലില്‍ സുശീല സന്തോഷിന് എന്‍ഡിഎയുടെ 18 വോട്ടും ലഭിച്ചു
എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ് എന്‍ഡിഎ പന്തളം നഗരസഭ
എല്‍ഡിഎഫിലെ ലസിത നായര്‍, യുഡിഎഫിലെ പന്തളം മഹേഷ് എന്നിവരെ തോല്പിച്ചാണ് സുശീല തെരഞ്ഞെടുക്കപ്പെട്ടത്.
ലസിതാ നായര്‍ക്ക് 9, പന്തളം മഹേഷിന് 5 വോട്ടുകളും ലഭിച്ചു. സിപിഎം വിമതന് അഡ്വ. രാധാകൃഷ്ണന് ഉണ്ണിത്താന് വോട്ടു ചെയ്തില്ല. ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ യു. രമ്യ തെരഞ്ഞെടുക്കപ്പെട്ടു.
33-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് അധ്യക്ഷയായ സുശീല സന്തോഷ്, 25-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈസ് ചെയര്‍പേഴ്സണ്‍ യു.രമ്യ. യോഗത്തില്‍ അദ്ധ്യക്ഷ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു.രമ്യ, അച്ചന്‍കുഞ്ഞ് ജോണ്‍, ബെന്നി മാത്യു, കെ.വി. പ്രഭ, ലസിത നായര്‍, കെ.ആര്. രവി, കെ.ആര്. വിജയകുമാര്‍, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രന്, അഡ്വ. രാധാകൃഷ്ണന് ഉണ്ണിത്താന് എന്നിവര്‍ സംസാരിച്ചു. നഗരസഭാ സൂപ്രണ്ട് രേഖ, എ.ഇ. ബിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: