ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം സംസ്ഥാന-ജില്ല നേതൃത്വത്തെ വെല്ലുവളിച്ച് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പാര്‍ട്ടി കൊടികളുമായി പ്രകടനം നടത്തി.
ആലപ്പുഴ നഗരസഭയില്‍ ഇരവുകാട് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇന്ദു വിനോദിനെ (സൗമ്യ രാജ്) ചെയര്‍പേഴ്സണായി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍. മുതിര്‍ന്ന നേതാവ് കെ.കെ. ജയമ്മയെ അധ്യക്ഷയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. അധ്യക്ഷ സ്ഥാനം നേതാക്കള്‍ വിറ്റു എന്ന ആരോപണവും ഉയര്‍ത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം നേതാവ് കെ.കെ.ജയമ്മയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും തുടക്കം മുതല്‍ സിപിഎം നേതൃത്വത്തില്‍ ഒരു വിഭാഗം സൗമ്യ രാജിനു വേണ്ടി നിന്നതോടെ നറുക്ക് സൗമ്യയ്‌ക്കു വീഴുകയായിരുന്നു. ഇരവുകാട് വാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച സൗമ്യ രാജ് കോണ്‍ഗ്രസിന്റെ ബഷീര്‍ കോയാപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.
സി.പി.എം ആലപ്പുഴ നോര്‍ത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ നിര്‍ദേശമാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. ഇന്ന് രാവിലെ നടക്കുന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെയാണ് പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി രംഗത്തെത്തിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം, കുഞ്ചന്‍ സ്മാരക സമിതി എക്സിക്യുട്ടീവ് അംഗം, എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ്, ഇരവുകാട് ടെമ്പിള്‍ ഒഫ് ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്നേഹദീപം വയോജന ട്രസ്റ്റിന്റെ രക്ഷാധികാരി, തളിര്‍ ജൈവ കര്‍ഷക കൂട്ടായ്മ രക്ഷാധികാരി, ബാലസംഘം കുതിരപ്പന്തി മേഖലാ കണ്‍വീനര്‍, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, എസ്.ബി.ഐയുടെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ പരാതി പരിഹാര സമിതി എക്‌സ് ഒഫിഷ്യോ മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇരവുകാട് വാര്‍ഡില്‍ അഞ്ചില്‍ എം.വിനോദിന്റെ (അസി.മാനേജര്‍, കെ.എസ്.എഫ്.ഇ ആലപ്പുഴ മെയിന്‍ ബ്രാഞ്ച്) ഭാര്യയാണ് സൗമ്യ
. എന്നാല്‍, ജയമ്മ സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അധ്യക്ഷ ആക്കുന്നതിനു പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാിനെ ആക്കണമെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: