പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ്- എസ്ഡിപിഐ ധാരണ. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തില്‍ വരും. എസ്ഡിപിഐ സ്വതന്ത്രയുടെ പിന്തുണയോടെയാവും ഭരണ സമിതി നിലവില്‍ വരിക. എസ്ഡിപിഐ പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്സണാക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. ഇതോടെ, മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമ്മതിക്കുകായിരുന്നു. ആകെ 32 സീറ്റുകളുള്ള നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 സീറ്റുകള്‍ വീതമാണുള്ളത്. എസ് ഡി പിഐക്ക് മൂന്ന് സീറ്റുകളുള്ളപ്പോള്‍ മൂന്ന് സ്വതന്ത്രരും ഉണ്ട്.
പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. 13 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഫലം വന്നതുമുതല്‍ അനിശ്ചിതത്വമായിരുന്നു ഇവിടെ. എസ്ഡിപിഐയുടെ പിന്തുണയോടെ മത്സരിച്ച ആമിനയുടെയും മറ്റൊരു സ്വതന്ത്ര കൗണ്‍സിലറുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചതോടെയാണ് ഭരണം ഉറപ്പിച്ചത്. മൂന്ന് സീറ്റുകളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് തീരുമാനിച്ചതോടെയാണ് ഭരണം എല്‍ഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പായത്. ഇരുമുന്നണികളും നേരത്തെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എല്‍ഡിഫിലെ ടി സക്കീര്‍ ഹുസൈന് പത്തനംതിട്ട നഗരസഭാ ചെയര്മാന് ആകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: