കൊച്ചി: തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായമെങ്കിലും ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ. ബിഎംഎസ് പത്തൊമ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്. ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ ശമ്പളം പിടിച്ചു വാങ്ങിയ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ സിഐടിയു, എഐടിയുസി യൂണിയനുകള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ യജമാനന്മാരെ എതിര്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത് ബിഎംഎസ് മാത്രമാണ്. ചൈന ഉള്‍പ്പെടെയുളള ലോക രാജ്യങ്ങള്‍ മറ്റ് യൂണിയനുകളെ ഒഴിവാക്കി ബിഎംഎസിനെ മാത്രമാണ് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ തൊഴിലാളി സംഘടന എന്ന നിലയില്‍ ബിഎംഎസിന് ലഭിക്കുന്ന അംഗീകാരമാണിത്. ലോക തൊഴിലാളി സമൂഹം ബിഎംഎസിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
തൊഴിലാളി സംഘടനകള്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന് ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷന്‍ കെ.കെ വിജയകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്, , ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാരായ എസ്.ദുരൈരാജ്, സി.വി. രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, അഡ്വ.ആശാമോള്‍, ആര്. രഘുരാജ് എന്നിവര്‍ സംസാരിച്ചു.
കൊറോണ പ്രോട്ടോക്കാള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിന്റെ വികസനമുരടിപ്പും പിന്‍വാതില്‍ നിയമനങ്ങളും ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നിയമ പരിഷ്കരണങ്ങളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: