ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനവുമായി ഭാരതം. രാജ്യത്തെ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്.
ആകെ രോഗമുക്തരുടെ എണ്ണം നിലവില്‍ 97.5 ലക്ഷത്തോട് അടുക്കുകുമ്പോള്‍(97,40,108) ഭാരതത്തിലാണ് ലോകത്ത് ഏറ്റവുമധികം രോഗമുക്തരുള്ളതെന്നതും ശ്രദ്ദേയമാണ്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് രോഗമുക്തി നിരക്ക് 95.78 ശതമാനമായി വര്‍ധിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രോഗമുക്തി നിരക്ക് 90%ല്‍ കൂടുതലാണ്.
കഴിഞ്ഞ 13 ദിവസമായി പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 ല്‍ താഴെയാണ്. കഴിഞ്ഞ 29 ദിവസമായി പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് രാജ്യത്തു പുതുതായി രോഗമുക്തരായവര്‍. പുതുതായി രോഗമുക്തരായവരുടെ 73.56% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 4,506 രോഗമുക്തരുമായി കേരളമാണ് പട്ടികയില്‍ മുന്നില്‍. പശ്ചിമ ബംഗാളില്‍ 1,954 പേരും മഹാരാഷ്ട്രയില്‍ 1,427 പേരും രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 79.16% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍. തൊട്ടു പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും. കൊറോണ മരണം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: