ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നേട്ടമുണ്ടാക്കുന്നതല്ല പുതിയ നിയമങ്ങളെന്ന് കണ്ടെത്തിയാല്‍ കര്‍ഷകര്‍ക്ക് ഭേദഗതി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണയില്‍ ഇരിക്കുന്നവര്‍ കര്‍ഷകരാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ചവരാണ്. അവരെ വളരെയേറെ ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനും കര്‍ഷകന്റെ മകനാണ്. കര്‍ഷകരുടെ താത്പര്യങ്ങളില്‍ ഇല്ലാത്ത ഒന്നും മോദി സര്‍ക്കാര്‍ ഒരിക്കലും ചെയ്യില്ലന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.
നിയമങ്ങള്‍ പരീക്ഷിച്ചുനോക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ഥിച്ച കേന്ദ്രമന്ത്രി, പരിഷ്ക്കാരങ്ങള്ക്കൊണ്ട് നേട്ടമില്ലെന്ന് കണ്ടാല്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു. ‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുക. നമുക്കിത് പരീക്ഷണമായി എടുക്കാം. കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടെത്തിയാല്‍ സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ ഒരുക്കമായിരിക്കും’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: