തൃശൂര്‍: പാറമേക്കാവ് വേല- പൂരം എന്നിവയോടനുബന്ധിച്ചുള്ള മേളം, പഞ്ചവാദ്യം പ്രമാണിമാരെ ആഘോഷക്കമ്മിറ്റി യോഗം തീരുമാനിച്ചു. ഇലഞ്ഞിത്തറ മേളം പ്രമാണിയായി പെരുവനം കുട്ടന്മാരാര് തുടരും. പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന് (തിമില), കുനിശേരി ചന്ദ്രന് (മദ്ദളം) എന്നിവര്‍ നേതൃത്വം നല്‍കും. പെരുവനം ഗോപാലകൃഷ്ണനായിരിക്കും വീക്കം പ്രമാണി.
വിവിധ വിഭാഗങ്ങളില്‍ മച്ചാട് രാമചന്ദ്രന് (കൊമ്പ്), വെളപ്പായ നന്ദന് (കുറുംകുഴല്‍), തിരുവില്വാമല ജയന് (ഇടയ്ക്ക), പാഞ്ഞാള്‍ വേലുക്കുട്ടി, ചേര്‍പ്പ് നന്ദന്, തോന്നൂര്‍ക്കര ശിവന് (ഇലത്താളം) എന്നിവരെയും നിശ്ചയിച്ചു. വേല-പൂരം ആഘോഷങ്ങള്‍ ജില്ലാ ഭരണാധികാരികളുടെ അനുമതി ലഭിക്കുന്നപക്ഷം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും നടത്തുകയെന്ന് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: