തൃശൂര്‍: തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി നാളെ ആഘോഷിക്കും. പുലര്‍ച്ചെ നാലിന് വാകചാര്ത്ത്, 4.30ന് കേളി, അഞ്ചിന് അഷ്ടപദി എന്നിവ നടക്കും. രാവിലെ 7.30ന് മൂന്നാനപ്പുറത്ത് ഉഷശീവേലിയും 11ന് ശ്രീഭൂതബലിയുമുണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് കാഴ്ചശീവേലി. െൈവകീട്ട് ആറിന് നിറമാല, നാദസ്വരം, 7.30ന് അത്താഴപൂജ, ശീവേലി എന്നിവ നടക്കും. രാത്രി എട്ടിന് ഏകാദശി വിളക്കാചാരം, തായമ്പക, ഇടയ്ക്ക പ്രദക്ഷിണം എന്നിവയും 10ന് കളംപാട്ടുമുണ്ടാകും. 10.30ന് തൃപ്പുകയ്ക്ക് ശേഷം നടയടക്കുന്നതോടെ ഏകാദശി ആഘോഷത്തിന് സമാപനമാകും.
വാകചാര്ത്ത് മുതല്‍ ഭക്തര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ഏകാദശി സംഗീതോത്സവത്തിന്റെ ഭാഗമായ പഞ്ചരത്നകീര്‍ത്തനാലാപനം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. എല്ലാവര്‍ഷവും വിപുലമായി നടക്കാറുള്ള സംഗീതോത്സവം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചരത്നകീര്‍ത്തനാലാപനം മാത്രമായി ചുരുക്കുവാന്‍ ആണ് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: