മുംബൈ: വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിന്റെ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍, ചില രാജ്യങ്ങള്‍ നിര്‍മിക്കുന്ന വാക്സിനുകളില്‍ പന്നിയുടെ കൊഴുപ്പ് ചേര്‍ത്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് മുസ്ലിം മതപണ്ഡിതര്‍. ചൈനീസ് നിര്‍മിത വാക്സിനുകള്ക്കെതിരേയാണ് മുസ്ലിം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ബുധനാഴ്ച മുംബൈയില്‍ നടന്ന സുന്നി മുസ്ലീം ഉലമകളുടെ യോഗത്തില്‍ ചൈനീസ് വാക്സിനില്‍ പന്നി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഒരു മുസ്ലിമും അത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. ചൈനീസ് വാക്സിന് ‘ഹറാം’ ആണെന്നാണ് മതപണ്ഡിതരുടെ പ്രഖ്യാപം. ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരാണ് യോഗം വിളിച്ചത്. ഇസ്ലാമിക നിയമപ്രകാരം പന്നി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതില്‍ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കി.
പന്നി മുസ്ലീങ്ങള്‍ക്ക് ഹറാം ആയതിനാല്‍ അതിന്റെ ശരീരഭാഗങ്ങള്‍ അടങ്ങിയ വാക്സിന് അനുവദിക്കാന്‍ കഴിയില്ല. ‘കിണറ്റില്‍ ഒരു പന്നിയുടെ രോമം വീണാലും ആ കിണറ്റില്‍ നിന്നുള്ള വെള്ളം മുസ്ലിംകള്ക്ക് നിരോധിച്ചിരിക്കുന്നു. അതിനാല്‍, ഇസ്ലാമിക നിയമമനുസരിച്ച്, പന്നിയുടെ കൊഴുപ്പ് അടങ്ങിയ വാക്സിന് ഏതെങ്കിലും രോഗത്തിനെതിരായ ചികിത്സയായി ഉപയോഗിക്കില്ലെന്ന് റാസ അക്കാദമിയുടെ സെക്രട്ടറി ജനറല്‍ സയീദ് നൂറി വ്യക്തമാക്കി.
സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പന്നിയിറച്ചിയില്‍നിന്നുള്ള കൊഴുപ്പ് ഒരു സ്റ്റെബിലൈസറായി ഉപയോഗിക്കപ്പെടുന്നത്. പണ്ടു കാലം മുതല്ക്കേ വാക്സിനുകളില്‍ പന്നിയിറച്ചി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കമ്പനികള്‍ പന്നിയിറച്ചി രഹിത വാക്സിനുകള്‍ തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: