ചെറുതോണി: ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരികള്‍ക്ക് ഇന്നുമുതല്‍ ഇടുക്കി സംഭരണി സന്ദര്‍ശിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ ഇടുക്കി, ചെറുതോണി ഡാമുകളിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചിരുന്നു. ഏതാനും നാളുകളായി ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇന്ന് മുതല്‍ ജനുവരി 16 വരെ എല്ലാദിവസവും സന്ദര്‍ശിക്കാം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശകരെ ഡാമിലേക്ക് കടത്തിവിടുക. 10 വയസില്‍ താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും സന്ദര്ശനാനുമതിയുണ്ടാവില്ല. ഇടുക്കി സംഭരണിയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന ചങ്ങാട യാത്രയും അഡ്വഞ്ചര്‍ ടൂറിസം ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുന്ന ഹില്‍വ്യു പാര്‍ക്കുമെല്ലാം സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: