ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന പോസ്റ്റ് മെട്രിക് കോളര്ഷിപ്പ്ലെ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പട്ടികജാതി വിഭാഗത്തില്‍ പെട്ട നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. തുകയുടെ 60 ശതമാനം (35,534 കോടി രൂപ) കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും നല്‍കും. ‘കമ്മിറ്റഡ് ലയബിലിറ്റി’ സംവിധാനത്തിന് പകരമായി കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തം കൂട്ടുന്ന നടപടിയാണ് ഇത്.
പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പതിനൊന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഈ സ്കോളര്‍ഷിപ്പ് സംവിധാനം സഹായിക്കുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കമുള്ളവ മൂലം പത്താംകഌസിനപ്പുറം പഠിക്കാന്‍ കഴിയാത്ത 1.36 കോടി ദരിദ്ര വിദ്യാര്‍ത്ഥികളെ കൂടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
സുതാര്യത വര്‍ദ്ധിപ്പിക്കാനും സമയത്തുള്ള ധനസഹായം ഉറപ്പാക്കുന്നതിനും ആയി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആയിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗ്യത, ആധാര്‍ ഐഡന്റിറ്റിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പിഴവില്ലാതെ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും.
2021–22 മുതല്‍ സംസ്ഥാന ഭരണകൂടങ്ങള്‍ തങ്ങളുടെ ധന വിഹിതം നല്കുന്ന മുറയ്ക്ക്, കേന്ദ്രസര്‍ക്കാര്‍ താങ്കളുടെ വിഹിതമായ 60% വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ്.
അര്‍ദ്ധവാര്‍ഷിക സെല്‍ഫ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ ഓഡിറ്റുകള്‍, വര്‍ഷം തോറുമുള്ള തേര്‍ഡ്പാര്‍ട്ടി അവലോകനങ്ങള്‍ എന്നിവയിലൂടെ പദ്ധതി നിരീക്ഷണ സംവിധാനത്തെ ശാക്തീകരിക്കുന്നതാണ്.
2017-18 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത്. എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ ഇതിന്റെ അഞ്ചിരട്ടി, അതായത് 6,000 കോടി രൂപയോളം പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: