തൃശൂര്‍: അസുഖമുള്ളവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കാത്ത ഗുരുവായൂര്‍ ദേവസ്വം മന്ത്രി പത്നിയ്ക്കും പരിവാരത്തിനും കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. അതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും നാഗേഷ് പറഞ്ഞു. സാധാരണ ഭക്തരെ കോവിഡിന്റെ മറവില്‍ മാറ്റി നിര്‍ത്തിയ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പദവി ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു.
ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കോടതിക്കു നല്‍കുകയും അത് പരസ്യപ്പെടുത്തുകയും വേണം. ഇത് നല്‍കാതെ ദേവസ്വം ഉരുണ്ട് കളിക്കുന്നത് നിരവധി ചട്ടലംഘനങ്ങള്‍ നടന്നു എന്നതിന്റെ തെളിവാണ്. സിസിടിവി ദൃശ്യങ്ങള്‍ തരാത്തപക്ഷം അതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസ് തയ്യാറാകണം. പദവി ദുര്‍വിനി യോഗം ചെയ്ത ദേവസ്വം ചെയര്മാന് രാജിവയ്ക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: