തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ‘അടിമയായി’ നിന്ന് കേരള ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് രമേശ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് അദേഹം പറയുന്നത്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമമെന്നുള്ള വ്യാജപ്രചരണവും അദേഹം നടത്തിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ അനുമതി നല്കിയില്ലെങ്കിലും എം. എല്‍.എമാര്‍ നിയമസഭയിലെ ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോട് രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ ചേരാനിരുന്ന സമ്മേളനത്തിന് അനുമതി നല്‍കാനാവില്ലെന്ന് ഇന്നു വൈകിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചത്. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചത്.
സഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്തെന്ന് ഗവര്‍ണര്‍ നേരത്തെ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കഴിയൂവെന്നാണ് നിയമം. ഇന്നലെയാണ് ശുപാര്‍ശ ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഏതു സാഹചര്യത്തിലാണ് സമ്മേളനം, അടിയന്തര സാഹചര്യമെന്ത് തുടങ്ങിയ കാര്യങ്ങളിലാണ് രാജ്ഭവന് വ്യക്തത തേടിയത്.
ഇതിനുള്ള മറുപടി ലഭിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ഒരു ദിവസത്തെ സഭാസമ്മേളം ചേര്‍ന്ന് കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം പാസാക്കുക, കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നിവയാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷവും തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: