ചാലക്കുടി: ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ മറവില്‍ മയക്കു മരുന്ന കടത്തിനെ പ്രതിരോധിക്കാന്‍ നാര്‍ക്കോട്ടിക്ക് സെല്‍ ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തി.
ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ചാലക്കുടി എസ്.ഐ. കെ. കെ. ബാബു സിപിഒ ദീപു തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി. ആഘോഷങ്ങളുടെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മയക്ക് മരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ജില്ല ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: