തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ കേരളത്തിന് നാണക്കേടുണ്ടാക്കാന്‍ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം. സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പാസാക്കിയ പ്രമേയങ്ങള്‍ക്ക് യാതൊരു വിലയുമില്ലാതിരിക്കെയാണ് രാഷ്ട്രീയ തട്ടിപ്പിനായി നാളെ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. കാര്‍ഷിക ഭേദഗതി ബില്ലിനെതിരെയാണ് നാളത്തെ പ്രത്യേക നിയമസഭാ സമ്മേളനം.
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഇടതും വലതുമായി സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യത്ത് തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു പ്രമേയം. കര്‍ണാടക ഹൈക്കോടതിയെ വെല്ലുവിളിച്ചുകൊണ്ട് പാസാക്കിയ ഈ പ്രമേയത്തിന് യാതൊരു വിലയുമുണ്ടായില്ല.
നോട്ടു നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അടുത്ത പ്രമേയം. കള്ളപ്പണം തടയുന്നതിന് മറ്റ് രാജ്യങ്ങള്‍ വരെ പ്രശംസിച്ച മോദി സര്‍ക്കാരിന്റെ ശക്തമായ നടപടി ആയിരുന്നു 500, 1000 നോട്ടുകളുടെ നിരോധനം. ഇതിനെതിരെയും നിയമസഭാ പ്രമേയം പാസാക്കി. കള്ളപ്പണക്കാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും കുട പിടിക്കുന്നതിനായിരുന്നു ഈ പ്രമേയം. എസ്ബിടി-എസ് ബിഐ ലയനത്തിനെതിരെയായിരുന്നു അടുത്ത പ്രമേയം. അതും വെറുതെയായി. എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെ ലയനം നല്ലതായിരുന്നുവെന്ന് പിന്നീട് വിലയിരുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയായിരുന്നു അടുത്ത പ്രമേയം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം പാസ്സാക്കി. ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് എസ്ഐ റദ്ദാക്കുന്നതു പോലെയായിരുന്നു പ്രമേയം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കണക്കിനു ശകാരവും കിട്ടി. ഈ സമയത്ത് സംസ്ഥാന വികസനത്തിനു വേണ്ടി നിങ്ങള്‍ക്ക് പ്രവര്‍ത്തിച്ചുകൂടെ എന്നായിരുന്നു ഗവര്‍ണ്ണറുടെ ചോദ്യം.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് പിന്‍വലിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു അടുത്ത പ്രമേയം. ടെന്‍ഡറില്‍ യഥാവിധി പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് പറ്റിയ അമളി മറച്ചുവയ്ക്കുന്നതിനായിരുന്നു ഈ പ്രമേയം. കൊവിഡ് വ്യാപനം നടക്കുന്ന സമയത്ത് എല്ലാ പ്രവാസികളെയും മടക്കി കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടും പ്രമേയം പാസ്സാക്കി. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്ന സമയത്താണ് പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ പ്രമേയം
ഒരു ദിവസം നിയമസഭ ചേരുന്നതിന് ഏതാണ്ട് 12 മുതല്‍ 20 ലക്ഷം വരെ ചെലവ് വരും. സര്‍ക്കാര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് കടലാസിന്റെ വില പോലുമില്ലാതെയാകുന്ന ഇത്തരം പ്രമേയങ്ങള്‍ പാസ്സാക്കുന്നതിന് ചേരുന്ന സമ്മേളനങ്ങള്‍.
പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനു തടസ്സവാദമുണ്ടെങ്കില് സുപ്രീംകോടതിയെ സമീപിക്കാം. ഇത് അറിയാമെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.
കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കളെ മാത്രമാണ് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കേരളയാത്ര നടക്കുന്നതിനാല്‍ ചര്‍ച്ച നീണ്ടുപോകാതിരിക്കുന്നതിനു വേണ്ടിയാണ് കക്ഷിനേതാക്കളെ മാത്രം വിളിച്ചിരിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: