ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇന്ത്യയുടെ നടപടി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ യോഗം ഇന്നുരാവിലെ ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ ചുവടുപിടിച്ച് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വ്യോമയാന മന്ത്രാലയം നിര്‍ത്തിവച്ചത്.
നാളെ അര്‍ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് താത്ക്കാലിക വിലക്ക്. വിലക്ക് നീട്ടണോയെന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടിനില്നിന്ന് എത്തുന്നവരും മറ്റുരാജ്യങ്ങളില്‍നിന്ന് യുകെ വഴി എത്തുന്നവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ പോസിറ്റീവായാല്‍ നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.
രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവ് ആയാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നേരത്തേ അനുവാദം നല്‍കിയിരുന്നു. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ ഏഴു ദിവസം വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ വിമാന
പ്രതികരിക്കാൻ ഇവിടെ എഴുതുക: