ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ ചിത്രീകരണം ആരംഭിച്ചു. ഈരാറ്റുപേട്ട മടാവിയില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന് ഔസേപ്പച്ചന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പടിച്ചു. മാണി സി. കാപ്പന് എംഎല്‍എ, പി.സി. ജോര്‍ജ്ജ് എംഎല്‍എ, സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി, തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ജിബു ജേക്കബ്. ആസിഫ്അലി, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം- ഷാരിസ്, നെബിന്‍, ഷാല്ബിന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. സൂരജ് ഇ.എസ്. ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: