മുംബൈ: ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മികച്ച ചിത്രകാരി അമൃത ഷേര്‍-ഗില്‍ ഓയില്‍ പെയിന്റിങ്ങില്‍ കാന്‍വാസില്‍ വരച്ച വിക്ടര്‍ ഈഗന്റെ ഛായാചിത്രം ‘പോര്‍ട്രെയ്റ്റ് ഓഫ് വിക്ടര്‍ ഈഗന്’ ലേലത്തിന്. ഈ ചിത്രത്തിന് 15 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷേര്‍-ഗില്ലിന്റെ ഭര്‍ത്താവാണ് വിക്ടര്‍ ഈഗന്. ഈഗന്റെ കുടുംബത്തിന് വേണ്ടിയുള്ള സമ്മാനമായി വരച്ച ചിത്രമാണിത്. വിരലുകള്‍ക്കിടയില്‍ സിഗരറ്റ് പിടിച്ച്, യൂണിഫോമിലുള്ള ഹംഗേറിയന്‍ സൈനിക ഡോക്ടറായ ഈഗന്റെ ചിത്രമാണ് അമൃത ഷേര്‍-ഗില്‍ കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് ലേലം.
1913ന് ഹംഗറിയിലെ ബുടാപേസ്റ്റിലാണ് ഷേര്‍-ഗില്ലിന്റെ ജനനം. 1930കളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ ഇന്ത്യയിലെ ആദ്യ ചിത്രകാരിയായിരുന്നു അമൃത ഷേര്‍-ഗില്‍. അച്ഛന് ഉംറാവു സിങ് ഷേര്‍ഗില്‍ പഞ്ചാബ് സ്വദേശിയാണ്. അമ്മ മേരി ആന്റണി ഹംഗറിക്കാരിയും.
1938ല്‍ ഈഗനുമായി വിവാഹം. ഹംഗറിയിലായിരുന്നു അവര്‍ താമസമാക്കിയത്. പിന്നീട് യുദ്ധസമാന സാഹചര്യമൂലം ഇന്ത്യയിലേക്ക് താമസം മാറി. ഉത്തര്‍പ്രദേശില്‍, ഷേര്‍ഗില്ലിന്റെ അച്ഛനമ്മമാര്‍ താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു അവരെത്തിയത്. പിന്നീട് 1941ല്‍ ലാഹോറിലേക്ക് താമസം മാറി. ആധുനിക ഇന്ത്യയിലേക്ക് വെളിച്ചം വീശിയ പല ചിത്രങ്ങളും മുംബൈയിലെ അഷ്ടഗുരു ഓണ്‍ലൈന്‍ ലേല കേന്ദ്രം ഇത്തവണ ലേലത്തിന് വച്ചിട്ടുണ്ട്. ഏഴ് കോടി രൂപ പ്രതീക്ഷിക്കുന്ന നിക്കോളാസ് റോറിച്ചിന്റെ ഹിമാലയ, എസ്.എച്ച്. റാസയുടെ സന്ഷാരി, 1949കളില്‍ ലഭിച്ച കശ്മീര്‍ വാലി എന്നിവയും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: