ഇടുക്കി : വാഗമണ്ണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സിപിഐ പ്രാദേശിക നേതാവും ഏലമ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനും തുടക്കമിട്ടിട്ടുണ്ട്. നിശാപാര്‍ട്ടിക്കിടെയാണ് റിസോര്‍ട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
സിപിഐ നേതാവിന്റെ നിശാപാര്‍ട്ടിയില്‍ ഒമ്പത് പേര് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതില്‍ മൂന്നുപേരാണ് പാര്‍ട്ടിയുടെ ആസൂത്രകര്‍. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് മറ്റ് ആറ് പേരും പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഷാജി കുറ്റിക്കാടിന്റെ ഈ റിസോര്‍ട്ടില്‍ നിന്നും ഇതിനു മുമ്പും മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. അന്ന് താക്കീത് നല്കി വിട്ടയയ്ക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ രണ്ട് പേരില്‍ നിന്നാണ് ഇടുക്കിയിലെ നിശാപാര്‍ട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പ്രത്യേക സംഘമെത്തി റെയ്ഡ് നടത്തുകയായിരുന്നു. തെരച്ചിലിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതിനിടെ റിസോര്‍ട്ട് ഉടമയായ സിപിഐ നേതാവിനെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ജന്മദിന പാര്‍ട്ടി എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ മൂന്ന് റൂംബുക്ക് ചെയ്തുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്. തുടര്‍ന്ന് എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തിരുന്നുവെന്നും ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിക്ക് പിന്നില്‍ സ്വകാര്യ വ്യക്തികളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: