മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദത്തിലേര്‍പ്പെടും. മറ്റുള്ളവര്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന് സാധിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
സഹപാഠികളെ കാണാനും പൂര്‍വ്വകാല സ്മരണകള്‍ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മംഗളകര്മങ്ങളില് പങ്കെടുക്കും. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
ഏറ്റെടുത്ത പദ്ധതികള്‍ സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ പൂ
ര്‍ത്തീകരിക്കും. പ്രതിസന്ധികള്‍ വന്നുചേരുന്നതിനാല്‍ വിഷമമുണ്ടാകും. വിശ്വാസ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,
ആയില്യം
ഉന്നതരുമായി കലഹത്തിന് പോകരുത്. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരും. മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനവും ആശ്വാസവും തോന്നും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. നൂതന കൃഷി സമ്പ്രദായം ആവിഷ്കരിക്കും. സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിന് സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. ചുമതലകള്‍ വര്‍ധിക്കും. ജോലി ഉപേക്ഷിച്ച് വ്യാപാരം തുടങ്ങും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഗൃഹനിര്‍മാണം തുടങ്ങി വയ്ക്കും. ജോലി സമ്മര്‍ദ്ദം വര്‍ധിക്കും. കുടുംബ തര്‍ക്കങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചെലവാകും. കുടുംബത്തില്‍ സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. പണം തിരികെ ലഭിക്കാന്‍ നിയമ സഹായം തേടും. പുതിയ വാഹനം വാങ്ങും. വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും
അവസരമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വ്യവഹാര വിജയമുണ്ടാകും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. സാമ്പത്തിക ക്ലേശം ഉണ്ടാകും. സുഹൃത്തിന്റെ സഹായത്താല്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. പൂര്‍വ്വിക സ്വത്ത് വില്ക്കാന് തയ്യാറാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ആരോഗ്യം തൃപ്തികരമായിരിക്കും. അശ്രാന്ത പരിശ്രമത്താല്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,
അവിട്ടം (1/2)
വാഹന ക്രയവിക്രയങ്ങളഇല്‍ ലാഭം കുറയും. ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മാഭിമാനം തോന്നും. പുതിയ വിദ്യ ആര്‍ജിക്കുവാന്‍ അവസരമുണ്ടാകും. സാമ്പത്തിക സഹായം ചെയ്തവരില്‍നിന്നും വിപരീത പ്രതികരണം മനോവിഷമം ഉണ്ടാക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
സുഹൃത്തിന്റെ ഉപദേശത്താല്‍ ഹ്രസ്വകാല പദ്ധതിയില്‍ പണം നിക്ഷേപിക്കും. ചുമതലകള്‍ വര്‍ധിക്കും. വസ്തു വകകള്‍ സ്വന്തമാക്കും. മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ തൊഴില്‍പരമായ തടസ്സങ്ങള്‍ തരണം ചെയ്യാനാകും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പാരമ്പര്യ പ്രവര്‍ത്തികളില്‍ അഭിരുചി കുറയും. കര്‍മമേഖലകളില്‍ പ്രതികൂല സാഹചര്യങ്ങള്‍ വന്നുചേരും. ആരോപണങ്ങളില്‍നിന്നും മുക്തനായതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: