കൊല്‍ക്കത്ത: ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത് കര്‍ഷകന്റെ വീട്ടില്‍ നിന്ന്. മണ്ണുകൊണ്ട് പണിത വീടിന്റെ ഉമ്മറത്ത് നിലത്ത് ചമ്രം പടഞ്ഞിരുന്നാണ് കഴിച്ചത്.
സനാതന്‍ സിങ് എന്നയാളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ അമിത് ഷാ തന്നെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു.
ദല്‍ഹിയില്‍ കര്‍ഷക സമരം നടക്കുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ കര്‍ഷകരുടെ വസതിയിലെത്തി ഭക്ഷണം കഴിക്കുകയും കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തത് ശ്രദ്ധേയമായി.
മിഡ്നാപൂരില്‍ ബിജെപി റാലിയില്‍ അമിത് ഷാ സംസാരിച്ചു.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി റാലിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. വേദിയില്‍ അദ്ദേഹം ബിജെപിയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് സംസാരിച്ച സുവേന്ദു അധികാരി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് ബിജെപിയോടും അമിത് ഷായോടും നന്ദി പറഞ്ഞു.
തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിച്ചു. അതേ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ പിന്നില്‍നിന്നും കുത്തുന്നവന് എന്ന് വിളിക്കുന്നത്. മമതാ ബാനര്‍ജി ആരുടെയും അമ്മയല്ല. ഒരേയൊരു അമ്മയേ ഉള്ളൂ, അത് ഭാരത മാതാവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുവേന്ദു അധികാരിയെ കൂടാതെ 10 എംഎല്‍എമാരും എംപിയും മുന്‍ എംപിയും റാലിയില്‍ ബിജെപിയുടെ ഭാഗമായി. അടുത്തിടെ സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതു മുതല്‍ ബിജെപിയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയത് മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് അറുപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വീധീനം ചെലുത്താന്‍ കഴിയുന്ന സുവേന്ദു അധികാരിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നന്ദിഗ്രാം മുന്നേറ്റത്തില്‍ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്. മമതയുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: