കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. സ്വാമി വിവേകാനന്ദന്റെ പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. പിന്നീട് മിഡ്നാപൂരിലെ രണ്ട് ക്ഷേത്രങ്ങളിലും അമിത് ഷാ സന്ദര്‍ശനത്തിനെത്തി. ഇവിടത്തെ പൂജാ ചടങ്ങുകള്‍ക്കുശേഷമായിരിക്കും മിഡ്നാപൂരിലെ അദ്ദേഹത്തിന്റെ റാലി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 200 സീറ്റുകള്‍ നേടാന്‍ ബിജെപിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം.
ഉച്ചയ്ക്ക് രണ്ടിനാണ് മിഡ്നാപൂരിലെ റാലി. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖരായ നേതാക്കള്‍ റാലിയില്‍ പങ്കെടുത്ത് ബിജെപി അംഗത്വം സ്വീകരിക്കും. തൃണമൂല്‍ വിട്ട പ്രമുഖ നേതാവ് സുവേന്ദു അധികാരിയും ഇക്കൂട്ടത്തിലുണ്ട്. മിഡ്നാപൂര്‍ മേഖലയില്‍ അമ്പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. നന്ദിഗ്രാം മുന്നേറ്റത്തില്‍ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്.
തൃണമൂലിന്റെ പത്ത് എംഎല്‍എമാരെങ്കിലും ഇന്ന് ബിജെപിയിലെത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതു കൂടാതെ തൃണമൂലിന്റെ പാര്‍ലമെന്റ് അംഗം, മുന്‍ എംപി എന്നിവരും ബിജെപിയില്‍ എത്തുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: