ഉടുമ്പന്‍ചോല (ഇടുക്കി): തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയ ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. സംഭവം കണ്ട് ഭയന്ന 64കാരനായ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കോട്ടയം മെഡി. കോളേജില്‍. പോലീസെത്തിയാണ് ആക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. രാത്രിയില്‍ രോഗിയേയും കൊണ്ട് കുടുംബം സഞ്ചരിച്ചത് 200 കിലോമീറ്ററോളം.
വോട്ടെണ്ണല്‍ രാത്രി 11 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകനായ ഉടുമ്പന്‍ചോല രണ്ടാം വാര്‍ഡ് പാമ്പുപാറ ചൂരക്കാട്ട് അനിലിന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചത്. വീട് ആക്രമിച്ച് വധഭീഷണി മുഴക്കിയതോടെ അനിലിന്റെ അച്ഛന് രാജു തോമസിന് ഹൃദയാഘാതം ഉണ്ടായി. ഇരുവരേയും കൂടാതെ സഹോദരന് സുനിലും രോഗിയായ അമ്മ ആലീസും വീട്ടിലുണ്ടായിരുന്നു.
അക്രമികള്‍ വൈദ്യുതി മീറ്ററും വീട്ടുപകരണണങ്ങളും ജനല്‍ മറച്ചിരുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകളും മുറ്റത്തിരുന്ന മറ്റ് സാധനങ്ങളും നശിപ്പിച്ചു. നാട്ടുകാരാണ് ബിജെപി നേതാക്കളുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചത്. വീട്ടിലേക്ക് ബോംബെറിയുമെന്ന് ആക്രോശിച്ച് വാതില്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാജു കുഴഞ്ഞ് വീണു. പിന്നാലെ പോലീസെത്തി ഗുണ്ടകളെ വിരട്ടി ഓടിച്ചു. സമീപവാസിയുടെ ഓട്ടോറിക്ഷയില്‍ രാത്രിയില്‍ ഉടുമ്പന്‍ചോലയിലെ ആശുപത്രിയില്‍ എത്തിച്ചു.
പിന്നെ നെടുങ്കണ്ടം, കട്ടപ്പന ആശുപത്രികളിലേക്കും ഇടുക്കി മെഡി. കോളേജിലേക്കും ഓട്ടോയില്‍ തന്നെ മാറ്റി. പുലര്‍ച്ചെ ആംബുലന്‍സില്‍ കോട്ടയത്തിന് മാറ്റി. അനിലിന്റെ അമ്മ 14 വര്‍ഷമായി ട്യൂമര്‍ രോഗിയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നതെന്ന് ബിജെപി ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍ പറഞ്ഞു.വീട്ടുകാരുടെ പരാതിയില്‍ ഉടുമ്പന്‍ചോല പോലീസ് കേസെടുത്തു. സമീപവാസികളായ തെങ്ങുപള്ളി വീട്ടില്‍ ടെന്‍സന്‍, വയലില്‍ വീട്ടില്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനായി തൊടുപുഴയില്‍ നിന്നാണ് സിപിഎമ്മുകാരെത്തിയത്. മുമ്പും സുനിലിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും പരാതി നല്‍കുകയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉടുമ്പന്‍ചോല സിഐ അനില്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: