തിരുവനന്തപുരം: ആഢ്യത്യം പേറുന്ന കവടിയാര്‍ വാര്‍ഡില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് സാധാരണക്കാരില്‍ സാധാരണക്കാരിയായ വനിതയെ. കവടിയാര്‍ പോസ്റ്റ് ഓഫീസില്‍ 21 വര്‍ഷം താല്‍ക്കാലിക തപാല്‍ ജീവനക്കാരിയായിരുന്ന വല്സലകുമാരിയെ.
കവടിയാര്‍ കൊട്ടാരവും ടെന്നീസ് കഌും ഗോള്‍ഫ് കഌബ്ബും നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളും ഉള്‍പ്പെടുന്ന വാര്‍ഡില്‍ വല്സലകുമാരിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായി. ബിജെപിക്ക് ഒരിക്കലും മുന്‍തൂക്കം കിട്ടിയിട്ടില്ലാത്ത കവടിയാറില്‍ ഇത്തവണ താമര വിരിയുമെന്ന് പ്രതീക്ഷിച്ചു.
ഫലം വന്നപ്പോള്‍ വല്‍സലകുമാരി തോറ്റു. വെറും ഒരു വോട്ടിന്. വല്സലകുമാരിക്ക് 1139 വോട്ട്. ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1140 ഉം. യഥാര്‍ത്ഥത്തില്‍ ഇവിടെ 1141 ആളുകള്‍ താമരയക്ക് വോട്ടു ചെയ്തു. പക്ഷേ രണ്ട് വോട്ടുകള്‍ കണക്കിലെടുത്തില്ല. രണ്ട് കോവിഡ് പോസ്റ്റല്‍ വോട്ടുകള്‍. കോവിഡ് രോഗികളായ ഭാര്യയും ഭര്‍ത്താവും പ്രത്യേക പോസ്റ്റല്‍ വോട്ടുകളാണ് ചെയത്. രണ്ടുപേരും ബിജെപിക്കുതന്നെ വോട്ടിട്ടു. പോസ്റ്റു ചെയ്തപ്പോള്‍ കവറുകള്‍ പരസ്പരം മാറി . അതിനാല്‍ രണ്ടു വോട്ടും പരിഗണിക്കാനാവില്ലന്ന് വരണാധികാരി നിലപാടെടുത്തു. ബിജെപി എതിര്‍പ്പുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. ഫലം . ഒരു വോട്ടിനു ജയിക്കേണ്ടിയിരുന്ന വല്‍സലകുമാരി ഒരു വോട്ടിനു തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: