റിയാദ്: സൗദിയിൽ കൊവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചു. ഫൈസര്‍ കുത്തിവെപ്പാണ് ആരംഭിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബി ആദ്യ വാക്സിന് സ്വീകരിച്ചു. വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വാക്സിന് എടുക്കാന്‍ ആരെയും നിര്ബന്ധിക്കില്ല. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം.
രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്സിന് സൗജന്യമായി നല്‍കും. വാക്സിനേഷന് കാമ്പയിന് ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കും. ഒരോ ഘട്ടവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തും. വാക്സിന് കുത്തിവെപ്പിനുള്ള രജിസ്ട്രേഷന് ‘സ്വിഹത്തി’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ചെയ്യേണ്ടത്.
വാക്സിനേഷന് ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുള്‍പ്പെടെ രണ്ട് സ്വദേശികളും വാക്സിനേഷന് സ്വീകരിച്ചു. ഈ പ്രതിസന്ധി കാലഘട്ടം അവസാനിക്കുന്നതിന്റെ തുടക്കമാണിന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സല്മാന് രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും കൃത്യമായ ഇടപെടലുകളുടെ ഫലമായാണ് കോവിഡ് വാക്സിന് ലോകത്ത് ആദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയ്ക്ക് മാറാന്‍ സാധിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: