തിരുവനന്തപുരം: വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുമ്പോഴും എല്‍ഡിഎഫിനുണ്ടായത് കനത്ത നഷ്ടം. 2015ലെ തെരഞ്ഞെടുപ്പുഫലവുമായി ഒത്തുനോക്കുമ്പോള്‍ ഇടത് മുന്നണിക്ക് നഷ്ടമായത് 35 പഞ്ചായത്തുകളും 362 വാര്‍ഡുകളുമാണ്. എന്നിട്ടും ഇടത് തരംഗമെന്ന വ്യാജ പ്രചാരണത്തിലാണ് എല്‍ഡിഎഫ്. നില മെച്ചപ്പെടുത്തിയത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മാത്രം.
2015ല്‍ 549 പഞ്ചായത്തുകളാണ് എല്‍ഡിഎഫ് നേടിയത്. ഇത് 514 ആയി കുറഞ്ഞു. പഞ്ചായത്ത് വാര്‍ഡുകള്‍ 7625ല്‍ നിന്ന് 7263 ആയി കുറഞ്ഞു. മുനിസിപ്പാലിറ്റി 44ല്‍നിന്ന് 35 ആയി. ഒരു കോര്പറേഷന് എല്‍ഡിഎഫിന് നഷ്ടമായി. 2015 ല്‍ നേടിയ 10,350 സീറ്റുകളില്‍ ഒരെണ്ണം പോലും അധികം നേടാനായില്ലെന്നു മാത്രമല്ല 10,116 ആയി ചുരുങ്ങുകയും ചെയ്തു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മാത്രമാണ് അല്പമെങ്കിലും മുന്നേറ്റം നടത്തിയത്.
ഇരുമുന്നണികളുടെയും കൂട്ടുകെട്ടിനിടയിലാണ് എന്‍ഡിഎ മുന്നേറ്റം നടത്തിയത്. 2015ല്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട് നിലനിര്‍ത്തി ബിജെപി നല്ല പ്രകടനം കാഴ്ചവച്ചപ്പോള്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിച്ചത് അവരുടെ വോട്ട് നിലവാരത്തില്‍ നിന്നു വ്യക്തമായി.
2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. 2015ല്‍ ആകെ 1244 സീറ്റ് നേടിയിരുന്നത് ഇത്തവണ 1600 ആയി. ഇത്തവണ 23 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ്. കഴിഞ്ഞ തവണ ഇത് 12 ആയിരുന്നു. രണ്ട് മുനിസിപ്പാലിറ്റികളും എന്ഡിഎക്കൊപ്പമാണ്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 37, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട്, മുനിസിപ്പാലിറ്റികളില്‍ 320, കോര്‍പറേഷനുകളില്‍ 59 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച മറ്റ് വാര്‍ഡുകള്‍. കഴിഞ്ഞ തവണ ഇത് ബ്ലോക്കില്‍ 21, ജില്ലാ പഞ്ചായത്തില്‍ 03, മുനിസിപ്പാലിറ്റിയില്‍ 236, കോര്‍പറേഷനുകളില്‍ 51 എന്നിങ്ങനെ ആയിരുന്നു. കൂടാതെ നിരവധി വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
യുഡിഎഫ് തകര്‍ന്നടിഞ്ഞു
2015ല്‍ 6324 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ ജയിച്ച യുഡിഎഫ് ഇക്കുറി 5892 വാര്‍ഡുകളില്‍ മാത്രമാണ് ജയിച്ചത്. 432 വാര്‍ഡുകള്‍ നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തില്‍ 917ല്‍ നിന്ന് 727 ആയും ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 146ല്‍ നിന്ന് 110 ആയും കൂപ്പുകുത്തി. മുനിസിപ്പാലിറ്റിയിലെ 1319 വാര്‍ഡുകള്‍ 1173 ആയും 143 കോര്പറേഷന് സീറ്റുകള്‍ 120 ആയും ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: