കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ ബിജെപിയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം. അയിഷാപോറ്റി എംഎല്‍എയുടെ വാര്‍ഡിലും, മുന്ഏരിയാസെക്രട്ടറിയെ അട്ടിമറിച്ച് ഗണപതിക്ഷേത്ര വാര്‍ഡിലും നേടിയ വിജയമാണ് തിളക്കം കൂട്ടുന്നത്. അയിഷാപോറ്റിയുടെ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ 11 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി സബിത.ആര്. പരാജയപ്പെടുത്തിയത്. സിപിഎം 209 വോട്ട് നേടിയപ്പോള്‍ ബിജെപി 220 വോട്ട് നേടി. ഗണപതിക്ഷേത്രം ഉള്‍പ്പെടുന്ന ടൗണ്‍ വാര്‍ഡില്‍ മുന്‍ ഏരിയസെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്ന സി. മുകേഷിനെ ബിജെപിയുടെ അരുണ്‍ കാടാംകുളം പരാജയപ്പെടുത്തി.
സിപിഎം ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ സിപിഎമ്മിന്റെ രണ്ട് മുന്‍ ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു. കൊട്ടാരക്കര നഗരസഭയിലെക്കും മൈലം പഞ്ചായത്തിലേക്കും മത്സരിച്ച സിപിഎമ്മിന്റെ രണ്ട് ഏരിയ സെക്രട്ടറിമാരാണ് പരാജയപ്പെട്ടത്. കൊട്ടാരക്കരയുടെ ഹൃദയമായ ഠൗണ്‍ വാര്‍ഡില്‍ നിന്നും നഗരസഭ ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിന്റെ പ്രമുഖനേതാവായ സി. മുകേഷ്, ബിജെപിയിലെ അരുണ്‍ കുമാറിനോടും മൈലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോട്ടാത്തല 14-ാം വാര്‍ഡില്‍ മത്സരിച്ച എന്‍. ബേബി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീകുമാറിനോടും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇവരുടെ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. പരാജയത്തിന് ശേഷം സിപിഎമ്മിന്റെ എതിര് ഗ്രൂപ്പുകള്‍ക്കെതിരെ ഇരുവിഭാഗങ്ങളും പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: