നെടുമങ്ങാട്: നെടുമങ്ങാട് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നെടുമങ്ങാട് നഗരസഭ കൗണ്‍സിലിലേക്ക് നാല് സീറ്റ് നിലനിര്‍ത്തി. 330 വോട്ട് നേടി കോണ്‍ഗ്രസ് ഭരിച്ച നെട്ട വാര്‍ഡും 490 വോട്ട് നേടി ഭരിച്ചിരുന്ന ടവര്‍ വാര്‍ഡുമാണ് ബിജെപി കോണ്‍ഗ്രസിനെ മറികടന്ന് കരസ്ഥമാക്കിയത്. മണക്കോട് വാര്‍ഡ് ബിജെപി കൗണ്‍സിലറായിരുന്ന വിനോദിനിയെ കോണ്‍ഗ്രസ്സിന്റെ തട്ടകമായ നെട്ട വാര്‍ഡില്‍ ശക്തമായ മത്സരത്തിന് പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ത്രികോണമത്സരം നടന്ന ഈ വാര്‍ഡില്‍ 74 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിനോദിനി വിജയിച്ചു. ടവര്‍ വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ താരാ ജയകുമാറിനെയാണ് കോണ്‍ഗ്രസിനെതിരായി മത്സരത്തിന് പാര്‍ട്ടി നിയോഗിച്ചത്. 171 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താരാ ജയകുമാര്‍ കോണ്‍ഗ്രസ് സീറ്റ് തകര്‍ത്ത് വിജയം നേടി.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാണ്ട വാര്‍ഡില്‍ സുമയ്യ മനോജ് 323 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വന്‍വിജയം കൊയ്തെടുത്തു. 2015 ല്‍ 584 വോട്ടാണ് സുമയ്യ നേടിയത്. ഇക്കുറി 742 വോട്ട് നേടി. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ മുഖവൂരില്‍ സംഗീതാ രാജേഷ് 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ഥാനം നിലനിര്‍ത്തി. 2015 ല്‍ 480 വോട്ട് നേടിയിരുന്നു. ഇക്കുറി 572 വോട്ട് കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: