മിഷിഗണ്‍: ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ് മരിച്ചത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജിജോ മരണമടയുകയായിരുന്നു. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കാഗോയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: