കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.14 ആണ്. 2015ല്‍ ഇത് 78.43 ആയിരുന്നു. ഇത്തവണ 1.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 808909 പേര് ഇത്തവണ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379480 പുരുഷന്മാരും 429427 സ്ത്രീകളും രണ്ട് ട്രാന്സ്ജെന്ഡേര്സും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %)
ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86%). കൊവിഡ് പ്രതിസന്ധിക്കിടയിലും വളരെ സമാധാനപരവും സുഗമവുമായാണ് ജില്ലയിലെ വോട്ടിങ് പൂര്‍ത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ പ്രശ്നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 78.43 ശതമാനം പേര്. കാറഡുക്ക ബ്ലോക്കിലെ 81.64 ശതമാനം പേരും മഞ്ചേശ്വരം ബ്ലോക്കിലെ 73.87 ശതമാനം പേരും കാസര്‍കോട് ബ്ലോക്കിലെ 74.39 ശതമാനം പേരും കാഞ്ഞങ്ങാട് ബ്ലോക്കിലെ 80.03 ശതമാനം പേരും പരപ്പ ബ്ലോക്കിലെ 82.66 ശതമാനം പേരും നീലേശ്വരം ബ്ലോക്കിലെ 83.48 ശതമാനം പേരും വോട്ട് 2015 ല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട് നഗസഭയിലെ 79.56 ശതമാനം പേരും കാസര്‍കോട് നഗസഭയിലെ 70.41 ശതമാനം പേരും നീലേശ്വരം നഗസഭയിലെ 79.07 ശതമാനം പേരുമാണ് 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.
പോളിങ് നഗരസഭാതലത്തില്‍
കാഞ്ഞങ്ങാട് 78.43%, കാസര്‍കോട് 70.3%, നീലേശ്വരം 80.38%
പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍
കാറഡുക്ക 81.18 %, മഞ്ചേശ്വരം 73.39 %, കാസര്‍കോട് 72.86 %, കാഞ്ഞങ്ങാട്77.29 %, പരപ്പ 80.74 %, നീലേശ്വരം 82.07 %
പോളിങ് പഞ്ചായത്ത് തലത്തില്‍
ഉദുമ: 73.94, പള്ളിക്കര: 72.6, അജാനൂര്‍: 76.55, പുല്ലൂര്‍പെരിയ: 82.23, മടിക്കൈ: 87.43, കുമ്പടാജെ: 76.15, ബെള്ളൂര്‍: 85.86, കാറഡുക്ക: 80.3, മുളിയാര്‍: 77.67, ദേലമ്പാടി: 80.06, ബേഡഡുക്ക: 82.18, കുറ്റിക്കോല്‍: 86.51, കയ്യൂര്‍ചീമേനി: 86.16, ചെറുവത്തൂര്‍: 81.53, വലിയപറമ്പ: 85.45, പടന്ന: 80.31, പിലിക്കോട്: 88.25, തൃക്കരിപ്പൂര്‍: 75.68, കോടോംബേളൂര്‍: 78.07, കള്ളാര്‍: 80.48, പനത്തടി: 82.21, ബളാല്‍: 79.01, കിനാനൂര്‍കരിന്തളം: 84.42, വെസ്റ്റ് എളേരി: 81.58, ഈസ്റ്റ് എളേരി: 79.87, മഞ്ചേശ്വരം: 69.15, വോര്‍ക്കാടി: 76.36, മീഞ്ച: 77.29, മംഗല്പാടി: 67.24, പൈവളികെ: 76.54, പുത്തിഗെ: 76.65, എന്മകജെ: 75.94, കുമ്പള: 70.69, ബദിയഡുക്ക: 71.91, മൊഗ്രാല്‍പുത്തൂര്‍: 74.74, മധൂര്‍: 72.01, ചെമ്മനാട്: 74.15, ചെങ്കള: 73.91.
പ്രതികരിക്കാൻ ഇവിടെ എഴുതുക: