മുംബൈ: റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ അറസ്റ്റ് ചെയ്തു. ടിആര്‍പി തട്ടിപ്പ് കേസിലാണ് മുംബൈ പൊലീസിന്റെ നടപടി. നേരത്തെ വികാസിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ പ്രതിയാണ് വികാസ്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇയാളില്‍നിന്ന് ലഭിച്ചുവെന്ന് പൊലീസ് അവകാശപ്പെട്ടു.
ഹന്‍സ റിസേര്‍ച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിന്‍ ദിയോകറാണ് ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെ സമീപിച്ചത്. റിപ്പബ്ലിക് ടിവിക്കെതിരെയായിരുന്നു പരാതി. ഒക്ടോബര്‍ ആറിന് ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാര്കിന് വേണ്ടി റേറ്റിംഗ് ബോക്സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്പനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്സുകളില്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: