കുമ്പള: പിണറായി വിജയന് നടപ്പാക്കുന്നത് സ്വപ്ന എഴുതി കൊടുക്കുന്ന പദ്ധതികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രസ്താവിച്ചു. കുമ്പളയില്‍ നടന്ന എന്‍ഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി മുഖമുദ്രയാക്കിയ ഇടത് വലത് മുന്നണികള്‍ കേരളത്തെ കട്ടുമുടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇരു മുന്നണികളുടെയും ലെയ്സന്‍ കമ്മറ്റി യോഗം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചേരേണ്ടി വരും. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്ന് പ്രചരണത്തില്‍ നിന്നും ഒളിച്ചോടിയ പിണറായി വിജയന് ഓണ്‍ലൈന്‍ പ്രചരണം നടത്തുമെന്നാണ് സിപിഎം പറയുന്നത്. മഞ്ചേശ്വരത്ത് ലീഗ് ഓണ്‍ലൈനും ഓഫ് ലൈനുമല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രന് പരിഹസിച്ചു. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിരഹിത ഭരണമാണ് കാഴ്ച്ചവെച്ചത്. ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പാക്കാനും എല്ലാ ജനവിഭാഗങ്ങളുടെ ക്ഷേമമുറപ്പാക്കാനും നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സുധാകര കാമത്ത് അധ്യക്ഷത വഹിച്ചു. ശങ്കര ആള്‍വ സ്വാഗതവും, ജിത്തേഷ് നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന കമ്മറ്റിയംഗം സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.വിനോദന്‍, ഹരിചന്ദ്ര, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി രമേഷ് ഭട്ട്, സ്ഥാനാര്‍ത്ഥികളായ സത്യശങ്കര്‍ ഭട്ട്, സ്നേഹലത ദിവാകര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: