ചങ്ങനാശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സക്രട്ടറി ജി സുകുമാരന്‍ നായര്‍. രാവിലെ വാഴപ്പള്ളി സെന്റ്. തെരേസാസ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. മുന്നണികളോട് സമദൂര നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ അസ്വസ്ഥരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: