കൊല്ലം : മണ്‍റോതുരുത്തിലെ ഹോംസ്റ്റേ ഉടമ മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം. രാഷ്ട്രീയപരമല്ലെന്ന് പോലീസ് റിപ്പോര്‍ട്ട. സിപിഎം പ്രവര്‍ത്തകനായ മണിലാലും അശോകനും തമ്മില്‍ തര്‍ക്കം ഉണ്ടായതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും എഫ്ഐആറിലും പറയുന്നത്.
ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിന് സമീപത്തുവെച്ചാണ് മണിലാല്‍ കൊല്ലപ്പെടുന്നത്. അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരാണ്. തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം മണ്‍ട്രോത്തുരുത്തിലെ കനറാബാങ്ക് കവലയിലുള്ള സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇവര്‍ ഒത്തുകൂടി. ഇത് പോളിങ് സ്റ്റേഷനായ വില്ലിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും 200 മീറ്ററിനുള്ളിലാണ്.
അതിനാല്‍ ദൂരപരിധി സംബന്ധിച്ച പ്രശ്നം ഉള്ളതിനാല്‍ ഈ ഓഫീസ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മണിലാലും അശോകനും ഒപ്പമുണ്ടായിരുന്ന സത്യനും. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന മൂവരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയും അത് കത്തിക്കുത്തില്‍ അവസാനിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് അശോകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. വലിയ പ്രതിഷേധവും സിപിഎം ഉയര്‍ത്തിയിരുന്നു. കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലും നടത്തി. കൂടാതെ പ്രതിയായ അശോകന് ജന്മനാ ബിജെപിയാണെന്ന രീതിയിലായിരുന്നു തുടക്കം മുതല്‍ സിപിഎം പ്രചരിപ്പിച്ചത്. മണിലാലിന്റെ മരണം രക്തസാക്ഷിവത്കരിച്ച് വോട്ടാക്കാനാണ് പാര്‍ട്ടി നീക്കം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: