തൃശ്ശൂര്‍: ചിറയ്ക്കല്‍ കോവിലകത്തെ വലിയ തമ്പുരാന് രാമവര്‍മ്മ രാജ(96) അന്തരിച്ചു. തൃശൂര്‍ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.
തെക്കേടത്ത് കടലായില്‍ നാരായണന് നമ്പൂതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവിലകം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: പരേതയായ അംബാലിക തമ്പുരാട്ടി (പന്തളം കൊട്ടാരം), മകള്‍: ഐഷ. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ അധികാരിയായിരുന്നു വലിയ തമ്പുരാന് രാമവര്‍മരാജ. കൊടുങ്ങല്ലൂര്‍ ഭരണിയുടെ അശ്വതി കാവുതീണ്ടലിനും താലപ്പൊലിക്കും നേതൃത്വം നല്‍കുന്നത് വലിയ തമ്പുരാന് രാമവര്‍മ്മരാജയാണ്.
കൊടുങ്ങല്ലൂര്‍ ഭരണിമഹോത്സവം, താലപ്പൊലി തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട നിര്മാണപ്രവര്ത്തനങ്ങളുള്പ്പടെ എല്ലാകാര്യങ്ങള്‍ക്കും വലിയ തമ്പുരാന്റെ അനുവാദവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നുളളത് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: