ന്യൂദല്‍ഹി: രാജ്യത്ത് 140 ദിവസങ്ങള്‍ക്കുശേഷം കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി- 3,96,729. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടാകുന്നത്. 24 മണിക്കൂറിനിടെ 32981 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 39,109 പേര് രോഗമുക്തി നേടി.
കഴിഞ്ഞ ഏഴ് ദിവസങ്ങളായി ദശലക്ഷം പേരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും കുറവ് നിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്(182). ദശലക്ഷം പേരിലെ ആകെ രോഗബാധിതരുടെ എണ്ണത്തിലും ആഗോള ശരാശരിയേക്കാള്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ആഗോള ശരാശരി 8438 ആകുമ്പോള്‍ ഇന്ത്യയില്‍ ഇത് 6988 ആണ്.
രോഗമുക്തി നിരക്ക് 94.45 ശതമാനമായി വര്‍ധിച്ചു. ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത് 91,39,901 പേരാണ്. രോഗമുക്തി നേടിയവരും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരും തമ്മിലുള്ള അന്തരം 87 ലക്ഷം പിന്നിട്ടു (87,43,172). പുതുതായി രോഗമുക്തി നേടിയവരില്‍ 81.20 ശതമാനം പേര് 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗമുക്തി രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ് (7486.).
24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 391 കൊവിഡ് മരണങ്ങളില്‍ 75.07 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പ്രകാരം ദശലക്ഷം പേരിലെ മരണനിരക്കും ഇന്ത്യയില്‍ കുറവാണ്. നിലവില്‍ ദശലക്ഷം പേരില്‍ കൊവിഡ് മൂലം മൂന്ന് പേരാണ് രാജ്യത്ത് മരണമടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: