തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല നിര്‍വഹിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേര് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നടക്കുന്ന തിരുവനന്തപുരം പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയുടെ വോട്ട്. എന്നാല്‍ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ടിക്കാറാം മീണ സ്വന്തം പേര് പട്ടികയിലുണ്ടോയെന്ന് പരിശോധിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇതോടെയാണ് പട്ടികയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തന്നെ പേരില്ലെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ വോട്ട് രേഖപ്പെടുത്തിയതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ പലരുടേയും പേരുകള്‍ ഒഴിവാക്കിയതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. അതിനുപിന്നാലായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പേര് തന്നെ ഇല്ലെന്ന സംഭവം പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറോട് പരാതി അറിയിച്ചുവെന്ന് മീണ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഇത്തവണത്തേതിലും ഉണ്ടാകുമെന്നാണ് കരുതിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ഇത് പരിശോധിക്കാമായിരുന്നു. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. ആര്‍ക്കും പരാതി എഴുതി നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: