ഹൈദരാബാദ്: നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് രാജിവച്ചത്. വിജയശാന്തി തിങ്കാളാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂദല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അവര്‍ കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ദല്‍ഹിക്ക് പുറപ്പെട്ടു.
ദക്ഷിണ സിനിമയുടെ അമിതാഭ് ബച്ചന് എന്നറിയപ്പെടുന്ന വിജയശാന്തി 2014-ലാണ് കോണ്‍ഗ്രസില്‍ എത്തിയത്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലെത്തിയ നടി 1997-ല്‍ ബിജെപിയില്‍ അംഗമായിരുന്നു. പിന്നീട് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര റാവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.
മെഡക് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച അവര്‍ 2009 മുതല്‍ 2014 വരെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീടാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഒക്ടോബറില്‍ നടി ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: