ബെംഗളൂരു: കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയതോടെ തന്റെയും പാര്‍ട്ടിയുടെയും ജനപ്രീതി നഷ്ടമായെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി.
2018ല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതെവന്നപ്പോള് കോണ്‍ഗ്രസിനു പകരം ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിരുന്നതെങ്കില്‍ മുഖ്യമന്ത്രിയായി താന്‍ അഞ്ചു വര്‍ഷം തികച്ചേനെയെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം ചേരുകയും സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തതോടെ താന്‍ കെണിയില്‍ വീഴുകയായിരുന്നു.
വര്‍ഷങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത മതിപ്പ കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ നഷ്ടമായി. എന്നാല്‍, 2006ല്‍ ബിജെപി സഖ്യം വിട്ടു മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ജനപിന്തുണ കുറഞ്ഞിരുന്നില്ലെന്നും എച്ച്. ഡി കുമാരസ്വാമി മൈസൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയുടെ ഇടപെടലുകളാണ് സര്‍ക്കാരിനെ വീഴത്തിയതെന്ന് നേരത്തെ കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, ബിജെപി ഒരിക്കല്‍ പോലും വഞ്ചിട്ടില്ലെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: