തിരുവനന്തപുരം : തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ഗുരുജി മാധവ റാവു സദാശിവ റാവു ഗോള്വാള്ക്കറുട പേര് നല്‍കിയതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് കുമ്മനം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗുരുജി ഗോള്‍വാള്‍ക്കരുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല. ആര്‍ജിസിബിക്ക് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ല.പല മഹാന്മാരുടെയും പേരുകള്‍ അങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.
ആര്‍ജിസിബിയുടെ പുതിയ ക്യാമ്പസിന്റെ പേര് ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന് എന്നാക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് പ്രഖ്യാപിച്ചത്. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.
അതേസമയം മന്ത്രി കടകംപള്ളിയുടെ ബിജെപി- കോണ്‍ഗ്രസ് സഖ്യം ആരോപണം തോല്‍വിയുടെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്ന് കുമ്മനം അറിയിച്ചു. തിരുവനന്തപുരം എന്‍ഡിഎ പിടിച്ചെടുക്കും. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചത് ജനങ്ങള്‍ കണ്ടതാണ്. ഒരു മാറ്റം ആവശ്യമാണ്. വോട്ട് കച്ചവടം നടത്തുന്ന എങ്ങിനേയും ബിജെപിയെ തോല്‍പ്പിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. അവര്‍ തമ്മിലാണ് സഖ്യത്തിലുള്ളതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: