തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ കുമാരമംഗലം പഞ്ചായത്തില്‍ വിജയ പ്രതീക്ഷയുമായി എന്‍ഡിഎ. കഴിഞ്ഞ തവണ രണ്ടിടത്ത് വീതം ജയിച്ചതും രണ്ടാം സ്ഥാനത്ത് എത്താനായതുമാണ് എന്‍ഡിഎ ക്വാമ്പിന് വലിയ ഊര്‍ജമാണ് പകര്‍ന്ന് നല്‍കുന്നത്. തൊടുപുഴ നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളും സ്കൂളുകളും ഉള്‍പ്പെടുന്നു.
എന്‍ഡിഎ പഞ്ചായത്ത് ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബാബു പറഞ്ഞു. സജീവമായുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെമ്പാടും നടക്കുകയാണ്. ഭരണം ലഭിച്ചാല്‍ സമഗ്ര വികസനത്തിനായി അമൃതം പദ്ധതി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കും, പൊട്ടിപൊളിഞ്ഞ റോഡുകളെല്ലാം നവീകരിക്കും, എല്ലാവര്ക്കും വീടുകള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. 13 വാര്‍ഡുള്ള പഞ്ചായത്ത് കാലങ്ങളായി ഭരിക്കുന്നത് വലത് മുന്നണിയാണ്.
വികസന മുരടിപ്പും അടിസ്ഥാന സൗകര്യങ്ങളുടെ പോലും അപര്യാപ്തതയും വലതിന് തിരിച്ചടിയാകുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വികാരം വീട് കയറുമ്പോള്‍ ആളുകളുടെ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്നും രമേശ് പറഞ്ഞു.
കഴിഞ്ഞ തവണ 8, 10 വാര്‍ഡുകളിലാണ് പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ചത്. 11, 12 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഇത്തവണ വിജയം ഉറപ്പിച്ച 9 വാര്‍ഡിലാണ് പാര്‍ട്ടി മത്സര രംഗത്തുള്ളത്. ജയിച്ച വാര്‍ഡുകളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായത് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്നത്.
ഇരുവാര്‍ഡുകളിലേയും റോഡ് അടക്കമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ 80-90% പൂര്‍ത്തിയാക്കാനായതും നേട്ടമാണ്. പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ചിറയുടെ വശങ്ങള് കെട്ടി റോഡില്‍ ടൈല്‍ വിരിക്കുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.
പഞ്ചായത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍- 1- വിജയന് വലിയപാറ, 2-സി.സി. കൃഷ്ണന്, 3- എ.എം. ബാലചന്ദ്രന്, 6- കെ.ആര്. ഗോപാലന് നായര്‍, 8-സുനിത എം.പി. 10- രാജന് തോട്ടുങ്കല്‍, 11- ഉഷ രാജശേഖരന്, 12- സിജു ഒ.പി, 13- രശ്മി ചാക്കോ, തൊടുപുഴ ബ്ലോക്ക് കുമാരമംഗലം ഡിവിഷന്- ബിന്ദു ദേവദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: