ധാക്ക: റോഹിംഗ്യന്‍ മുസ്ലീങ്ങളെ പൂര്‍ണമായും കൈയൊഴിഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍. മ്യാന്മറില്നിന്നു പലായനം ചെയ്തുവന്ന എല്ലാം മുസ്ലീങ്ങളെയും ബംഗാള്‍ ഉള്‍ക്കടലിലെ ബസന്‍ചാര്‍ ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗ്ലദേശ് സേനയുടെ കപ്പലുകളിലും മത്സ്യബന്ധന ബോട്ടുകളിലുമായാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതിനായി പ്രത്യേക സേനയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ ദീപില്‍ നിരന്തരം വെള്ളം കയറുന്നതാണ്. ഇത് അവഗണിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. രോഹിംഗ്യകളുടെ സമ്മതമില്ലാതെയാണ് സര്‍ക്കാരിന്റെ നടപടികള്‍.
1,600 പേരെയാണ് കഴിഞ്ഞ ദിവസം ദ്വീപിലേക്കു കൊണ്ടുപോയത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദ്വീപിലേക്ക് ഇവരെ മാറ്റിയതില്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അക്രമകാരികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഇന്ത്യയിലേക്കും ഇവര്‍ പാലായനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വനിയമം കൊണ്ടുവന്നതോടെ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് നിലച്ചു. ഇവര്‍ എല്ലാം ബംഗ്ലാദേശില്‍ നിലയുറപ്പിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ഷേക്ക് ഹസീന സര്‍ക്കാര്‍ കടന്നത്.
മൂന്നു വര്‍ഷം മുന്‍പ് മ്യാന്മറിലെ പട്ടാളം അതിക്രൂര പീഡനങ്ങള്‍ അഴിച്ചുവിട്ടതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ രോഹിംഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. വംശീയ ഉന്മൂലനമെന്ന് യുഎന്‍ ആരോപിച്ച പീഡനത്തില്‍ പതിനായിരം പേര് കൊല്ലപ്പെട്ടു. പലായനം ചെയ്ത ഏഴേകാല്‍ ലക്ഷത്തിലധികം വരുന്ന റോഹിംഗ്യകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്സ്ബസാറിലാണ് കഴിഞ്ഞിരുന്നത്. ഇവരില്‍ ചിലര്‍ ഇന്ത്യയിലേക്കും കടന്നിരുന്നു. ഇവിടെ നിരന്തരം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമെന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: