കൊച്ചി/കോഴിക്കോട്/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വിദേശത്തുനിന്നു കിട്ടിയ കള്ളപ്പണ സഹായവും അതിന്റെ വിനിയോഗവും അന്വേഷിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ റെയ്ഡ് നടത്തി. തമിഴ്നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ റെയ്ഡ്.
പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്മാന് ഒ.എം.എ. സലാം (മഞ്ചേരി-മലപ്പുറം), ദേശീയ സെക്രട്ടറി നസിറുദ്ദീന്‍ ഇളമരം (വാഴക്കാട്-മലപ്പുറം), കരമന അഷ്റഫ് (തിരുവനന്തപുരം, പൂന്തുറ), ഇ.എം. അബു റഹ്മാന് (കളമശ്ശേരി, കൊച്ചി) എന്നിവരുടെ വീടുകളിലായിരുന്നു കേരളത്തിലെ പരിശോധന. സലാമിന്റെയും നസിറുദ്ദീന്റെയും വീടുകളിള്‍ ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തിയത്. നസിറുദ്ദീന്റെ വീട്ടില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഇ ഡി ഒരു ലാപ്ടോപ്പും രണ്ട് പെന്‍ഡ്രൈവുകളും പുസ്തകങ്ങളും കണ്ടെടുത്തു. ഒ.എം.എ. സലാമിന്റെ വീട്ടില്‍നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.
കോഴിക്കോട്ട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ യൂണിറ്റി സെന്ററിലും നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയയുടെ കുന്ദമംഗലം കാരന്തൂരിലെ വീട്ടിലുമായിരുന്നു റെയ്ഡ്. രണ്ടുസ്ഥലങ്ങളിലും ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചത്. പ്രൊഫ. പി. കോയയുടെ വീട്ടിലെ റെയ്ഡ് ഉച്ചയോടെ അവസാനിച്ചെങ്കിലും യൂണിറ്റി സെന്ററിലെ പരിശോധന അവസാനിച്ചത് രാത്രിയാണ്. രാവിലെ എത്തിയ സംഘത്തിന് പുറമേ രണ്ടാമത് ഒരു സംഘം കൂടി എത്തിയാണ് യൂണിറ്റി സെന്ററില്‍ പരിശോധന അവസാനിപ്പിച്ചത്. കോഴിക്കോട്, കൊച്ചി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സിആര്‍പി
എഫ് സംഘത്തിന്റെ കാവലിലായിരുന്നു പരിശോധന. ലാപ്ടോപ്പ്, പെന്‍ഡ്രൈവ് അടക്കം ഡിജിറ്റല്‍ രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ട്. യൂണിറ്റി ഹൗസിലെ പരിശോധനയ്ക്ക് ശേഷം ഇ ഡി ഉദ്യോഗസ്ഥരെ പിഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: