തിരുവനന്തപുരം:അന്തരിച്ച ഫുട്ബോള്‍ ദൈവം ഡിയേഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ വരികള്‍. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് എഴുതിയ വരികളും ശ്രദ്ധേയമാവുകയാണ്.
‘മറഡോണ ‘ എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്..
നീലയും വെള്ളയും കോറിയ ജേഴ്സിയില്‍
നീട്ടിക്കുറിച്ചു നീയെയ്ത പന്തുകള്‍
നിന്ദൈവകയ്യൊപ്പില് ഗോളായി മാറുമ്പോള്‍
നീയിതിഹാസമായ് മാറാതിരിയ്ക്കുമോ?
അമ്പുകള്‍ ചെയ്യുന്ന കൃത്യതയോടെ, ശരവേഗത്തില്‍ വലയിലേക്ക് ഗോളുകള്‍ എയ്യുവാനുള്ള മറഡോണയുടെ കഴിവ് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ‘ നീ എയ്ത പന്തുകള്‍ ‘ എന്ന കവിതയിലെ പ്രയോഗം. ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി ഗോളുകളിലൂടെ അര്‍ജന്റീനയെ ലോക ഫുട്ബോള്‍ കിരീടത്തിലേക്ക് നയിച്ച നായകന് കൂടിയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ജീവിത ഇതിഹാസം മുഴുവന്‍ നാലു വരികള്‍ കൊണ്ട് പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു കവിത കൂടിയാണ് ഇതെന്ന് സാമൂഹിക മാധ്യമത്തില്‍ നിരവധി പേര് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.
പ്രശസ്ത സംഗീത സംവിധായകനായ ബി ആര് ബിജുറാം ആണ് ഈ കവിതയ്ക്ക് മനോഹരമായ ഈണം നല്കി ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: